യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; അന്വേഷണം പ്രാരംഭഘട്ടത്തില്‍: മുഖ്യമന്ത്രി
1 min read

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലെടുത്ത കേസില്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിലെ സൈബര്‍ വിദഗ്ധരും അന്വേഷണസംഘത്തിലുണ്ട്. എ രാജ എംഎല്‍എയുടെ ചോദ്യത്തിനാണ് നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി മറുപടി നല്‍കിയത്.
