പോരാട്ടത്തിന് പിണറായി നേരിട്ടറിങ്ങുന്നു, തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് തുടക്കം,ഒരു മണ്ഡലത്തില്‍ മൂന്ന് റാലി
1 min read

തിരുവനന്തപുരം: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്. ഇത്തവണയും പ്രധാന ക്യാംപെയിനറായിമുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഇന്നു മുതല്‍ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്തുടക്കമാകും. സംസ്ഥാനത്തുടനീളം 60 പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് സി.പി.ഐസ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനുവേണ്ടി വോട്ടു ചോദിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനംആരംഭിക്കുക. ഇതുൾപ്പെടെതിരുവനന്തപുരത്ത് മൂന്ന് യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഒരു ലോക്സഭാ മണ്ഡലത്തില്‍ മൂന്ന്റാലികള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ ഇടതുമുന്നണി നടത്തിയ ആറ് റാലികളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. സി.എ.എ പ്രചാരണപരിപാടി അവസാനിച്ചതിന് പിന്നാലെയാണ് മറ്റുവിഷയങ്ങളും കൂടി ഉന്നയിച്ച്മുഖ്യമന്ത്രിയുടെ സംസഥാനപര്യടനം.
