July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

മുംബൈ ഫെറി ദുരന്തം; ട്രയൽ റണ്ണിന് അനുമതി നൽകിയത് ആരാണ്?അനാസ്ഥ ചൂണ്ടിക്കാട്ടി നാവികസേനയ്ക്ക് കത്തെഴുതി മുംബൈ പൊലീസ്

1 min read
SHARE

മുംബൈ ഫെറി ദുരന്തത്തിന് പിന്നാലെ 14 മരണങ്ങൾക്ക് കാരണമായ നേവിയുടെ സ്പീഡ് ബോട്ട് ട്രയൽ റണ്ണിന് അനുമതി നൽകിയത് ആരാണെന്ന് ഇന്ത്യൻ നാവികസേനയോട് പൊലീസ് ചോദിച്ചു. തിരക്കേറിയ സമുദ്ര പാതയിൽ ബോട്ട് ട്രയൽ നടത്തുന്നത് എന്തിനാണെന്നാണ് ചോദ്യം ഉയർന്നിരിക്കുന്നത്. മുംബൈയിലെ കൊളാബ പൊലീസാണ് ഇക്കാര്യത്തിൽ വിശദീകരണം തേടി ഇന്ത്യൻ നേവിക്ക് കത്തയച്ചിരിക്കുന്നത്. ആയിരക്കണക്കിന് വിദേശ സഞ്ചാരികൾ ദിവസേന സഞ്ചരിക്കുന്ന ഈ മേഖലയിൽ ട്രയൽ റണ്ണിന് ആരാണ് അനുമതി നൽകിയതെന്നും പൊലീസ് ചോദിച്ചു. കഴിഞ്ഞ ദിവസം നടന്ന ദാരുണമായ സംഭവത്തിൽ നാവിക സേനയുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കത്തെഴുതിയിരിക്കുന്നത്. 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തേടി കൊളാബ പൊലീസ് മഹാരാഷ്ട്ര മാരിടൈം ബോർഡിനാണ് കത്തെഴുതിയത്. മുംബൈയ്ക്കടുത്തുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ എലിഫൻ്റ ദ്വീപിലേക്കുള്ള യാത്രാമധ്യേ ഇന്ത്യൻ നേവിയുടെ ബോട്ട് ട്രയൽ നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഫെറി ബോട്ടിൽ ഇടിക്കുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ഫെറി ബോട്ട് അമിതഭാരമുള്ളതായിരുന്നു, കൂടാതെ ഭൂരിഭാഗം യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഫെറി സർവീസിനെ കുറിച്ചും പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ നാവിക ബോട്ടിന് ത്രോട്ടിൽ പ്രശ്‌നമുണ്ടെന്നും ഇത് നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമായെന്ന അവകാശവാദങ്ങളും മുംബൈ പൊലീസ് അന്വേഷിക്കും. അപകടത്തെക്കുറിച്ച് നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടു. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലുള്ള ബോട്ടുകളിലെ എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.കാണാതായ രണ്ട് യാത്രക്കാരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. കണ്ടെത്താനാകാത്ത ഏഴുവയസ്സുകാരനായി തിരച്ചിൽ തുടരുകയാണ്. രണ്ട് കപ്പലുകളിലായി ഉണ്ടായിരുന്ന 113 പേരിൽ 98 പേരെ രക്ഷപ്പെടുത്തി. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുംബൈ ദർശനത്തിനെത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നംഗ കുടുംബവും രക്ഷപ്പെട്ടവരിൽ ഉൾപ്പെടും. നാവികസേനയിലെ ആറുപേരിൽ രണ്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്.