മുംബൈ ഭീകരാക്രമണ കേസ്: പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചതായി മുഖ്യപ്രതി തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍
1 min read

മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്ഥാനില്‍ നിന്ന് പരിശീലനം ലഭിച്ചതായി മുഖ്യപ്രതി തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍. ലഷ്‌കര്‍ ഇ തൊയ്ബയുടെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തു.
ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന്‍റെ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസുമായി (ഐഎസ്ഐ) സഹകരിച്ചെന്നും വെളിപ്പെടുത്തല്‍. ഭീകരാക്രമണ സമയത്ത് താന്‍ മുംബൈയില്‍ ഉണ്ടായിരുന്നു എന്നും മുഖ്യപ്രതി തഹാവൂര്‍ റാണയുടെ വെളിപ്പെടുത്തി.
മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാൻ്റെ ഇന്റര്‍ സർവീസസ് ഇൻ്റലിജൻസ് (ഐ.എസ്.ഐ.) ആണെന്നും, ആക്രമണസമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും റാണ മൊഴി നല്‍കി.
2008ലെ മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ ആണ് തഹാവൂര്‍ റാണ. ഇന്ത്യയിലെത്തിയ റാണയെ എൻഐഎ ഔദ്യോഗികമായി മെയ് മാസത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ദില്ലിയിലെ തീഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ. ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവർത്തനം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങളുമായി ബന്ധപ്പെട്ട് റാണയെ ചോദ്യം ചെയ്തുവരികയാണ്.
