ശ്രീകണ്ഠപുരം നഗരസഭയിലെവയോജനങ്ങൾക്കും ഭിന്നശേഷികാർക്കും നൽകുന്ന സഹായ ഉപകരണങ്ങൾ നഗര സഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ വിതരണം ചെയ്തു

1 min read
SHARE

 

ശ്രീകണ്ഠപുരം നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാഗദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 6 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. വിവിധ വീൽചെയറുകൾ, ഫോൾഡിങ് വാക്കറുകൾ,ഫുഡ്‌ വെയർ, തെറാപ്പി മാറ്റ്, തെറാപ്പി ബോൾ, കേൾവി സഹായ ഉപകരണങ്ങൾ,ഭിന്നശേഷിക്കാർക്കും
വയോജനങ്ങൾക്കും അസ്ഥിസംബന്ധമായ സഹായ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. ഐ സി ഡി എസ് സൂപ്പർവൈസർ പുഷ്പജ സ്വാഗതം പറഞ്ഞ പരിപാടിയിൽ
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജോസഫിന ടീച്ചർ, വി പി നസീമ, കൗൺസിലർ മിനി സജീവൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഓഡിയോളജിസ്റ്റ് മുഹമ്മദ് മുസ്തഫ, ഭിന്നശേഷി കോർപ്പറേഷൻ പ്രതിനിധി സുജിത് തുടങ്ങിയവർ പങ്കെടുത്തു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സ്നേഹ എൻ വി ചടങ്ങിന് നന്ദി പറഞ്ഞു.