രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി; കുഞ്ഞ് ചവിട്ടേറ്റ് ചുവരിൽ ചെന്നിടിച്ചു; ശബ്ദരേഖ പുറത്ത്
1 min read

കാളികാവിലെ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്ന ടെലിഫോൺ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാറും അയൽവാസിയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഈ കാര്യങ്ങൾ ഫായിസിന്റെ അമ്മയ്ക്കും അറിയാമെന്നുമാണ് ഓഡിയോ.കൊലപാതകം നടന്ന ദിവസം ഫായിസിൻ്റെ അളിയനും അയൽ വാസിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് ആയത്. ഫായിസിന്റെ അമ്മയുടെ മടിയിൽ കുട്ടി ഇരിക്കുമ്പോളാണ് ആക്രമണം ഉണ്ടായത്. അമ്മയുടെ മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി കൂടിയായ അൻസാർ പറയുന്നു.
