നോമ്പ് തുറയ്ക്കിടെ ചീരക്കറിയിൽ വിഷം ചേർത്ത് കൊലപാതകം: പേരക്കുട്ടിയും ഭാര്യയും കുറ്റക്കാർ; ശിക്ഷവിധി നാളെ

1 min read
SHARE
മണ്ണാർക്കാട് നസീബ കൊലക്കേസിൽ ഒന്നും രണ്ടും പ്രതികളായ പേരക്കുട്ടിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി. കരിന്‌പുഴ പടിഞ്ഞാറേതിൽ ഫസീല, ഭർത്താവ് ബഷീർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഇരുവർക്കും ഉള്ള ശിക്ഷ നാളെ മണ്ണാർക്കാട് കോടതി വിധിക്കും.
2016 ജൂൺ 24 നാണ് 71 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ താമസിക്കുന്ന വാടക വീട്ടിലേക്ക് നോമ്പ് തുറക്കാനായി വിളിച്ച് വരുത്തി ചീരക്കറിയിൽ വിഷം ചേർത്താണ് കൊലപ്പെടുത്തിയത്. പിന്നാലെ ചാക്കിൽ കെട്ടി മൃതദേഹം വഴിയിൽ തള്ളി. എഴുതിയ ഇതിനൊടൊപ്പം വെച്ച് ആത്മഹത്യ കുറിപ്പാണ് പ്രതികളിലേക്ക് എത്തിച്ചത്. നിരക്ഷരയായിരുന്നു കൊല്ലപ്പെട്ട നസീബയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ഫസീലയുടെ കുറ്റകൃത്യ രീതി കൂടത്തായി കേസിന് സമാനമാണെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. ആദ്യം ചീരക്കറിയിൽ ചിതലിനുള്ള മരുന്നു ചേർത്ത് നബീസക്ക് കഴിക്കാൻ കൊടുത്തെങ്കിലും അത് ഫലിച്ചില്ല. തുടർന്ന് ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതി ഫസീല. ഭർതൃപിതാവിന് രണ്ടു വർഷത്തിലേറെ മെത്തോമൈൻ എന്ന വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അഞ്ച് വർഷം കഠിന തടവ് ഫസീല അനുഭവിച്ചിട്ടുണ്ട്. പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്‌ത് പണവും ആഭരണവും കവർന്ന കേസിലും ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഇവർ പ്രതിയാണ്.