എന്റെ കേരളം: പെൻസിൽ ഡ്രോയിംഗ്, ക്വിസ് മത്സരങ്ങൾ തിങ്കളാഴ്ച
1 min read

എന്റെ കേരളം മെഗാ എക്സിബിഷനുമായി ബന്ധപ്പെട്ട് മെഗാ ക്വിസ് മത്സരവും പെൻസിൽ ഡ്രോയിംഗ് മത്സരവും മെയ് 12 തിങ്കളാഴ്ച പ്രദർശന നഗരിയായ കണ്ണൂർ പോലീസ് മൈതാനിയിലെ മുഖ്യവേദിയിൽ നടക്കും. പ്രാദേശിക തലത്തിൽ വിജയിച്ചവർക്കാണ് പങ്കെടുക്കാനാവുക.
മെഗാ ക്വിസ് മൽസരം സീനിയർ വിഭാഗത്തിന് രാവിലെ 10 മണിക്കും ജൂനിയർ വിഭാഗത്തിന് 11 മണിക്കും ആരംഭിക്കും. ടീം രജിസ്ട്രേഷൻ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. പെൻസിൽ ഡ്രോയിംഗ് മത്സരങ്ങൾ ഉച്ച 1.30 ന് ആരംഭിക്കും. ജൂനിയർ, സീനിയർ മൽസരങ്ങളുടെ രജിസ്ട്രേഷൻ ഉച്ച ഒരു മണിക്ക് നടക്കും. പ്രാഥമികതലത്തിൽ വിജയിച്ചവർ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റോ സാക്ഷ്യപത്രമോ ഹാജരാക്കേണ്ടതാണ്.
പെൻസിൽ ഡ്രോയിങ്ങിന് വരുന്നവർ ഡ്രോയിംഗ് ബോർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. വരയ്ക്കാനുള്ള കടലാസ് നൽകും.
