എൻ രാമചന്ദ്രൻ സ്മാരക പുരസ്കാരം ഷബാന ആസ്മിക്ക്

1 min read
SHARE

പ്രശസ്ത പത്രപ്രവർത്തകൻ എൻ രാമചന്ദ്രൻ്റെ സ്മരണാർത്ഥം എൻ രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാമചന്ദ്രൻ സ്മാരക പുരസ്കാരം അഭിനേത്രിയും ആക്ടിവിസ്റ്റുമായ ഷബാന ആസ്മിക്ക്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഫെബ്രുവരി 26 ന് തിരുവനന്തപുരത്ത് രാമചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് പ്രഭാവർമ്മയും സെക്രട്ടറി പി പി ജയിംസും അറിയിച്ചു.