നാദാപുരത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്, കെ എസ് ആർ ടി സി ഡ്രൈവർക്ക് ഗുരുതര പരിക്ക്

1 min read
SHARE

നാദാപുരം : ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാദാപുരത്ത് വലിയ അപകടം . നിരവധിയാത്രക്കാർക്ക് പരിക്ക് . കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർക്ക് ഗുരുതരമായ പരിക്ക് . ബസ്സിന്റെ മുൻ ഭാഗം തകർന്ന് ഡ്രൈവർ സീറ്റിൽ കുടുങ്ങിയ ജീവനക്കാരനെ ബസ്സിന്റ മുൻ ഭാഗം പൊളിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത് ഇന്ന് രാവിലെയായിരുന്നു അപകടം . പരിക്കേറ്റവരെ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

 

weone kerala sm