രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും
1 min read

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും.
ഉച്ചയ്ക്കുശേഷമാകും പ്രധാനമന്ത്രി ലോക്സഭയില്‍ മറുപടി പറയുക. ഇന്നലെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ശക്തമായ വിമര്‍ശനങ്ങളാണ് നന്ദി പ്രമേയത്തെ എതിര്‍ത്ത് സഭയില്‍ വ്യക്തമാക്കിയത്.
ഭരണഘടനാ സംവിധാനങ്ങളെല്ലാം അട്ടിമറിക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നത് അടക്കമുള്ളതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആക്ഷേപങ്ങള്‍. മതത്തെ മുതലെടുക്കുന്ന ബിജെപി അക്രമികളെ പോലെയാണ് പെരുമാറുന്നത് എന്ന് അടക്കമുള്ള വിമര്‍ശനങ്ങളും രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിനെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും. രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും.
