April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 5, 2025

നരേന്ദ്രമോദി വന്ന് കുഞ്ഞിനെ എടുത്തു, പക്ഷെ ഒന്നും ഉണ്ടായില്ല; വയനാട്ടിൽ സർക്കാർ ഉത്തരവാദിത്വബോധമില്ലതെ പ്രവർത്തിക്കുന്നു; KC വേണുഗോപാൽ എം.പി

1 min read
SHARE

സർക്കാർ വയനാട്ടിൽ ഉത്തരവാദിത്വബോധമില്ലതെ പ്രവർത്തിക്കുകയാണെന്ന് KC വേണുഗോപാൽ എം.പി. പാർട്ടി പ്രവർത്തനം എന്നാൽ ജനങ്ങൾക്ക് ഒപ്പം നിൽക്കുക എന്നതാണ്. എല്ലാവരും സഹായിക്കാം എന്ന് പറഞ്ഞു. വയനാട് ദുരന്തത്തിൽ രാഷ്ട്രീയം കലർത്തരുത് എന്നായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ സർക്കാർ പിശുക്ക് കാണിക്കുന്നുവെന്നും കെ സി വേണുഗോപാൽ എംപി വിമർശിച്ചു.സെൻ്റിന് വേണ്ടി വില പേശുകയാണ് സർക്കാർ. വയനാട്ടിലെ ദുരന്തം PR ആക്കാൻ കാത്തിരിക്കുകയാണ്. കേന്ദ്രത്തിൻ്റെ ഔദാര്യമല്ല കേരളത്തിനുള്ള അവകാശം. നരേന്ദ്ര മോദി വന്ന് കുഞ്ഞിനെ എടുത്തു. പക്ഷെ ഒന്നും ഉണ്ടായില്ല. കേന്ദ്രത്തിന് എതിരെയുള്ള സമരത്തിൽ കോൺഗ്രസ് എന്നും മുന്നിൽ ഉണ്ട്. അവകാശങ്ങൾ നേടി എടുക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെ കളക്‌ടറേറ്റിനു മുന്നിൽ സമരം ചെയ്‌ത് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർ. ജനശബ്‌ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കളക്‌ടറേറ്റ് ഉപരോധം നടത്തിയത്. ആധാർ, റേഷൻ കാർഡ് അടക്കമുള്ള രേഖകൾ കളക്‌ടറേറ്റിൽ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചെത്തിയ സമരക്കാരെ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു.

പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത സ്‌കൂൾ റോഡിലേയും പടവെട്ടിക്കുന്നിലേയും റാട്ടപാടി, മുണ്ടക്കൈ പാടി എന്നിവിടങ്ങളിലെ ആളുകളെയും ലിസ്റ്റിൽ ഉൾപ്പെടുത്തണം എന്നതാണ് പ്രധാന ആവശ്യം. 10 സെന്‍റ് ഭൂമിയിൽ വീട് നിർമിക്കണമെന്നും മുടങ്ങിക്കിടക്കുന്ന 300 രൂപ വിതരണം പുനരാരംഭിക്കണം എന്നും സമരക്കാർ ആവശ്യപ്പെട്ടു. ദുരന്ത സമയത്ത് സർക്കാർ നൽകിയതാണ് ഈ ഉറപ്പുകൾ എന്നും പാലിക്കണമെന്നും സമരക്കാര്‍ പറയുന്നു.