May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന “നരിവേട്ട”; മെയ് 16ന് റിലീസ്

1 min read
SHARE

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന “നരിവേട്ട”യുടെ റിലീസ് തിയതി പുറത്തു വിട്ടു അണിയറപ്രവർത്തകർ. മെയ് 16നു വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് പോസ്റ്ററിൽ മുഖ്യ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

വലിയ കാൻവാസിൽ വമ്പൻ ബഡ്ജറ്റിൽ നിർമ്മിക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ടോവിനോ തോമസ്, ചേരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്നാണ് ടോവിനോ തോമസ് അഭിപ്രായപ്പെട്ടത്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, ഗാനരചന- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ എം ബാദുഷ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രതാപൻ കല്ലിയൂർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, ചീഫ് അസ്സോസിയേറ്റ്- രതീഷ് കുമാർ, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.