കർഷകർക്കെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിക്കെതിരെ കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തം
1 min read

കർഷകർക്കെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിക്കെതിരായ കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചു. കർഷകരുടെ പ്രതിഷേധ വേദികളും ട്രാക്ടറുകളും നശിപ്പിതിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരാണെന്ന് ആം ആദ്മി സർക്കാർ പറഞ്ഞു.
കേന്ദ്രസർക്കാരിന് പഞ്ചാബ് സർക്കാർ കിഴങ്ങിയതിന് തെളിവാണ് പൊലീസ് നടപടിയെന്നു കർഷക നേതാവ് സർവൻ സിംഗ് പാന്ഥർ പ്രതികരിച്ചു. ഇനിയും കർഷകപ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷകർ പറഞ്ഞു.അതേസമയം, മിനിമം താങ്ങുവില നിയമപരമാക്കുക, ദേശീയ കാർഷിക വിപണന കരട് നയം പിൻവലിക്കുക, വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിഷേധം ശക്തമാക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിന് മുന്നിൽ പഞ്ചാബിലെ ആം ആദ്മി സർക്കാർ കീഴടങ്ങിയെന്ന് എസ് കെ എം ആരോപിച്ചു. ഇതിനെതിരെ കർഷക സംഘടനകൾ ഐക്യത്തോടെ പ്രതിഷേധിക്കാൻ സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിച്ചു.
