December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 18, 2025

മയിലുകൾക്ക് പുതുജീവൻ

SHARE
തലശ്ശേരി: വ്യത്യസ്ത ഇടങ്ങളിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് മയിലുകൾക്ക് പുതുജീവൻ.20 മാസത്തെ പരിചരണത്തിന് ശേഷം ആവാസ വ്യവസ്ഥയിലേക്ക് മാറ്റി.തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്ത് നിന്ന് 2023 ഓഗസ്റ്റിൽ ആൺമയിലിനെ കിട്ടി. ചിറകും കാലും തളർന്ന അവസ്ഥയിലായിരുന്നു.പന്ന്യന്നൂർ വെറ്ററിനറി ആസ്പത്രിയിലെ വെറ്ററിനറി സർജൻ ഡോ. പി ദിവ്യയുടെ നേതൃത്വത്തിൽ ചികിത്സ നൽകി. രണ്ടാം ഗേറ്റിന് സമീപത്ത് നിന്നാണ് പെൺമയിലിനെ കിട്ടിയത്.വനം വകുപ്പിന്റെ അനുമതിയോടെ മാർക്ക് പ്രവർത്തകൻ ബിജിലേഷ് കോടിയേരിയുടെ വീട്ടിലാണ് പരിചരണം നൽകിയത്. ധാന്യങ്ങളും മാംസവും ഭക്ഷണമായി നൽകി. കണ്ണവം റെയ്‌ഞ്ച് വനം വകുപ്പ് ഓഫിസർ സുധീർ നെരോത്തിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു