September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 11, 2026

കാർ പിന്നോട്ട് എടുക്കുന്നതിനിടയിൽ ദേഹത്ത് കയറി നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം; സ്ത്രീക്ക് ഗുരുതര പരിക്ക്

SHARE

 

 

കാർ ദേഹത്തേക്ക് കയറി നാലു വയസുകാരി മരിച്ചു. മലപ്പുറം എടപ്പാളിലാണ് സംഭവം. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്.വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്‍റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ മുറ്റത്ത് നിന്നിരുന്ന സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്.ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപ്പെട്ടത്.രണ്ട് സ്ത്രീകളാണ് കാറിൽ ഉണ്ടായിരുന്നത്. അപകടം നടന്ന ഉടനെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.