September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 11, 2026

പാപ്പിനിശ്ശേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള ബസ്; പരിശോധനയിൽ 5 കിലോ കഞ്ചാവ് കണ്ടെത്തി, യുപി സ്വദേശികൾ പിടിയിൽ

SHARE

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ബസ്സിൽ കഞ്ചാവ് കടത്തിയ യുപി സ്വദേശികൾ പിടിയിൽ. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്. സുശീൽ കുമാർ, റാം രത്തൻ സഹിനി എന്നിവരാണ് പിടിയിലായത്. പാപ്പിനിശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെയാണ് വളപട്ടണം പൊലീസ് പ്രതികളെ പിടികൂടിയത്. ഒഡീഷയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വിൽപ്പന ലക്ഷ്യമിട്ടാണ് കണ്ണൂരിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം.

അതിനിടെ കണ്ണൂർ തളിപ്പറമ്പ് കാനത്ത് ചിറയിൽ കഞ്ചാവുമായി ഒരാൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി ഉത്പൽ മൊണ്ടൽ ആണ് പിടിയിലായത്. 25 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്സൈസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.