ഇത് സ്വല്പം മോഡേണാണ്; പുത്തന്‍ ലുക്കില്‍ കീര്‍ത്തി സുരേഷ്,
1 min read

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീര്‍ത്തി സുരേഷ്. പതിനെട്ട് മില്ല്യണിലധികം ആളുകള്‍ താരത്തെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാറുണ്ട്. നിരവധി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരത്തിന്റെ ഫാഷന്‍ ലുക്കുകളും ഏറെ ചര്‍ച്ചയാകാറുണ്ട്.ഇപ്പോഴിതാ താരം ഒരു അവാര്‍ഡ് നൈറ്റില്‍ വ്യത്യസ്ത ലുക്കിലെത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തന്റെ സ്ഥിരം ട്രെഡീഷ്ണല്‍ ഔട്ട്ഫിറ്റില്‍ നിന്നും മാറി പുത്തന്‍ ലുക്കുകളാണ് താരം അടുത്തിടെയായി പരീക്ഷിക്കുന്നത്. ഒണിയന്‍ പിങ്ക് നിറത്തിലുള്ള ഷിഫോണ്‍ മെറ്റീരിയലില്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്ന ഹെവി ഫ്‌ലോറല്‍ വര്‍ക്കുകളുള്ള ജാക്കറ്റും പാന്റുമാണ് കീര്‍ത്തി തിരഞ്ഞെടുത്തിരിക്കുന്നത്.ഫുള്‍ സ്ലീവും ഡീപ് വീ നെക്കുമുള്ള, സില്‍വര്‍ ഫ്‌ലോറല്‍ ത്രെഡ് വര്‍ക്കുകളോടു കൂടിയതാണ് ടോപ്പ്. സില്‍വര്‍ ത്രെഡ് വര്‍ക്കുകളുള്ള ഫിഷ് കട്ട് പാന്റും ഈ ഔട്ട്ഫിറ്റിന് സമ്പൂർണ്ണമായ പാര്‍ട്ടി ലുക്ക് നൽകുന്നു. ഐഐഎഫ്എ ഉത്സവില്‍ പങ്കെടുക്കുന്നതിനായി കീര്‍ത്തി തിരഞ്ഞെടുത്ത ബോള്‍ഡ് ഗ്ലിറ്ററി ലുക്കും ശ്രദ്ധേയമായിരുന്നു. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് ആരാധകഹൃദയം കീഴടക്കിയ നടിയാണ് കീര്‍ത്തി സുരേഷ്. മികച്ച അഭിനയ പ്രകടനവും പ്രേക്ഷക പ്രതീക്ഷയേകുന്ന സിനിമാ തിരഞ്ഞെടുപ്പും കീര്‍ത്തിയെ ഏറെ തിരക്കേറിയ നടിയാക്കി മാറ്റി. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
