സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു 

1 min read
SHARE

സീനിയർ ചേമ്പർ ഇരിട്ടി യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ദേശീയ പ്രസിഡന്റ്‌എ ജെ മാത്യു ഉദ്ഘാടനം ചെയ്തു. ഡോ ജി ശിവരാമകൃഷ്ണൻ ആദ്യക്ഷനായി.ദേശീയ വൈസ് പ്രസിഡന്റ്‌ അനൂപ് കേളോത്ത്, സെക്രട്ടറി ജനറൽ എം വാസുദേവൻ, പ്രദീപ്‌ പ്രതിഭ, ജോയ് പടിയൂർ,അഡ്വ : പി കെ ആന്റണി, ഷാജി ജോസ് കുറ്റിയിൽ, മനോജ്‌ കുമാർ, എ കെ ഹസ്സൻ,വി എം നാരായണൻ, ഷാജിത് മട്ടന്നൂർ, സി സുരേഷ് കുമാർ എന്നിവർ സംസാരിച്ച.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഉപരി പഠനത്തിന് സ്കോളർഷിപ്പു ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ :
ജോയ് പടിയൂർ – പ്രസിഡന്റ്‌
പി കെ ജോസ്, വി എസ് ജയൻ – വൈസ് പ്രസിഡന്റ്‌മാർ
എ കെ ഹസ്സൻ – സെക്രട്ടറി
എം എൻ വത്സൻ – ജോ സെക്രട്ടറി.
വി എം നാരായണൻ -ട്രഷറർ

ഓയിസ്കാ ഇൻ്റർനാഷണൽ നോർത്ത് കേരളാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്സൺ ബേസിൽ. ഇദ്ദേഹം ഇരിട്ടി ചാപ്റ്റർ മെമ്പറും വള്ളിത്തോട് സ്വദേശിയുമാണ്.