മാലൂർ നിട്ടാറമ്പിൽ ചാത്തോത്ത് പറമ്പ് വീട്ടിൽ നിർമല (65) മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

1 min read
SHARE
മാലൂർ നിട്ടാറമ്പിൽ ചാത്തോത്ത് പറമ്പ് വീട്ടിൽ നിർമല (65) മരിച്ചത് തലക്കേറ്റ ക്ഷതം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മകൻ സുമേഷ് അമ്മയെ കൊന്ന ശേഷം തൂങ്ങി മരിച്ചത് ആണെന്നാണ് പോലീസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടും അത് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കൊലപാതക വകുപ്പ് കൂടി പോലീസ് കൂട്ടിച്ചേർത്തു. നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തത്.

പ്രതി മകൻ തന്നെ ആണെന്നാണ് പോലീസ് കരുതുന്നത്. മറ്റ് സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് പേരാവൂർ ഡി വൈ എസ് പി കെ.വി.പ്രമോദ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് അമ്മയെയും മകനെയും വീട്ടിന് ഉള്ളിൽ മരിച്ച നിലയിൽ കണ്ടത്. മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

അയൽവാസികളുടെയും വീടിന് സമീപത്തെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. വിരലടയാളവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

പേരാവൂർ ഡി വൈ എസ് പി കെ വി പ്രമോദന്റെ മേൽനോട്ടത്തിൽ മാലൂർ പോലീസ് ഇൻസ്പെക്ടർ സജിത്ത്, എസ് ഐ മാരായ ശശിധരൻ, വിനയൻ എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.