April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 4, 2025

ബീഫും ചിക്കനും മട്ടനും വേണ്ട; ഇതാ ഒരു കിടിലന്‍ ബിരിയാണി

1 min read
SHARE

ബീഫും ചിക്കനും മട്ടനും ഇല്ലാതെ ഒരു കിടിലന്‍ ബിരിയാണി തയ്യാറാക്കിയാലോ ? കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലം സോയ ചങ്ക്‌സ് ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

ചേരുവകള്‍

സോയ ചങ്ക്സ് -100 ഗ്രാം
ഗ്രീന്‍ പീസ് വേവിച്ചത് -1/2 കപ്പ്
വേവിച്ച ബസ്മതി അരി / കൈമ അരി -100 ഗ്രാം
ഉള്ളി – 1 കപ്പ്
തക്കാളി – 1 കപ്പ്
തൈര് – 2 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
മുളക് പൊടി – 1.5 ടീസ്പൂണ്‍
ബിരിയാണി മസാല – 2 ടീസ്പൂണ്‍
നെയ്യ് – 3 ടേബിള്‍ സ്പൂണ്‍
മല്ലിയില – 3 ടേബിള്‍ സ്പൂണ്‍
പുതിനയില – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സോയ ചങ്ക്സ് ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ടു വേവിച്ചു പിഴിഞ്ഞെടുക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂണ്‍ മുളകുപൊടിയും 1/2 ടീസ്പൂണ്‍ മല്ലിപ്പൊടിയും 1/2 ടീസ്പൂണ്‍ ഗരം മസാലയും 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേര്‍ത്തു മാരിനേറ്റ് ചെയ്തു 10 മിനിറ്റ് വയ്ക്കുക.

10 മിനിറ്റിനു ശേഷം കുറച്ച് എണ്ണയില്‍ വറുത്തെടുക്കാം.

ഒരു ചീനച്ചട്ടിയില്‍ കുറച്ചു നെയ്യ് ഒഴിച്ച് ഉള്ളി വഴറ്റുക.

വഴറ്റി വരുമ്പോള്‍ 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് ഒന്ന് വഴറ്റുക.

അതിലേക്കു തക്കാളിയും കുറച്ചു മല്ലിയിലയും പുതിന ഇലയും ഇട്ടു കൊടുത്തു വഴറ്റുക.

തക്കാളി വെന്തു സോഫ്റ്റായി വരുമ്പോള്‍ കുറച്ചു മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ബിരിയാണി മസാലയും തൈരും ചേര്‍ത്തു നന്നായി യോജിപ്പിക്കുക.

വറത്തു വച്ച സോയ ചങ്ക്സും ഗ്രീന്‍ പീസും കൂടി ചേര്‍ത്തു യോജിപ്പിച്ച് 5 മിനിറ്റ് വേവിക്കുക.

അതിനു മുകളിലേക്കു വേവിച്ച ചോറ് ചേര്‍ത്തു കൊടുക്കാം.

കുറച്ചു നാരങ്ങാ നീരും കൂടി മുകളില്‍ തൂവുക.

കുറച്ചു മല്ലിയിലയും നെയ്യും കൂടി മുകളില്‍ ഇട്ടു ചെറു തീയില്‍ 10 മിനിറ്റോളം വേവിക്കുക.

ആവി എല്ലായിടത്തും വരുമ്പോള്‍ യോജിപ്പിക്കാം