May 23, 2025

ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല; കേന്ദ്ര ബജറ്റിൽ പ്രതിപക്ഷത്തെ വിമർശിച്ച് കെ.കെ ശൈലജ ടീച്ചർ

1 min read
SHARE

കേന്ദ്ര ബജറ്റിൽ പ്രതിപക്ഷത്തെ വിമർശിച്ച് കെ.കെ ശൈലജ ടീച്ചർ. ബഡ്ജറ്റിൽ കേന്ദ്രം കേരളത്തെ പൂർണ്ണമായും അവഗണിച്ചിട്ടും പ്രതിപക്ഷം ഒരക്ഷരം ഇതിനെതിരെ മിണ്ടുന്നില്ലെന്ന് ടീച്ചർ വിമർശിച്ചു.കേന്ദ്രത്തിൽ ബിജെപിയെ ഒഴിവാക്കാൻ കോൺഗ്രസ് സത്യസന്ധമായി പ്രവർത്തിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

അതേസമയം കേന്ദ്ര അവഗണനയിലും അടിസ്ഥാന വിഭാഗങ്ങളെ പരിഗണിക്കുന്നതാണ് കേരള ബജറ്റെന്ന് കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.വരുമാന വർദ്ധിപ്പിക്കാനുള്ള ശ്രമം ബജറ്റ് വിഭാവനം ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.“കേന്ദ്രം പണം തരുന്നില്ല.സംസ്ഥാന വികസനത്തിന് പണം കണ്ടെത്തണം.കേരളത്തിൻറെ ധനക്കമ്മി കുറയ്ക്കാൻ സാധിച്ചു.വന്യജീവി മനുഷ്യ സംഘർഷത്തിൽ തുക വർദ്ധിപ്പിക്കണം.കേരളത്തിൻറെ ബഡ്ജറ്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സോപ്പിടൽ അല്ല.ജനങ്ങളുടെ അടിസ്ഥാന ജീവിതനിലവാരം വർദ്ധിപ്പിക്കുന്ന തരത്തിലുള്ളതാണ് ബജറ്റ്.”- ശൈലജ ടീച്ചർ പറഞ്ഞു.

ദില്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് കോൺഗ്രസിന് വിശാലമായ രാജ്യ താൽപര്യമില്ലെന്ന് ടീച്ചർ പ്രതികരിച്ചു.കോൺഗ്രസിന് വർഗീയതയോട് മൃദു സമീപനമാണ്.വർഗീയതയുടെ വോട്ട് ഇങ്ങ് പോരട്ടെ എന്നാണ് കോൺഗ്രസ് പറയുന്നത്.ഉപതെരഞ്ഞെടുപ്പിൽ ഇത് നമ്മൾ കണ്ടതാണെന്നും നാല് വോട്ട് വേണ്ടി ഏത് വർഗീയവാദിയെയും പിന്തുണക്കുന്നുവെന്നും അവർ ആരോപിച്ചു.