July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

ഒന്നും രണ്ടുമല്ല 68 കോടി! സുന്ദർ പിച്ചൈയുടെ കാര്യത്തില്‍ ഗൂഗിള്‍ പൈസ നോക്കില്ല

1 min read
SHARE

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻ‌കോർപ്പറേറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയുടെ വ്യക്തിഗത സുരക്ഷയ്ക്കായി ക‍ഴിഞ്ഞ വര്‍ഷം 8 മില്യൺ ഡോളറിലധികം (ഏകദേശം ₹68 കോടി) ചെലവഴിച്ചതായി റിപ്പോര്‍ട്ട്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ ആല്‍ഫബെറ്റ് കമ്പനി സമർപ്പിച്ച ഏറ്റവും പുതിയ പ്രോക്സി ഫയലിംഗിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പിച്ചൈയുടെ സുരക്ഷാ ചെലവുകൾക്കായി ആൽഫബെറ്റ് ഏകദേശം 8.27 മില്യൺ ഡോളർ (ഏകദേശം ₹67.8 കോടി) അനുവദിച്ചതായി വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മുൻ വർഷത്തെ 6.78 മില്യൺ ഡോളറിൽ (₹57.48 കോടി) നിന്ന് 22 ശതമാനം വർദ്ധനവ് ആണ് സുരക്ഷയ്ക്കായി മുടക്കുന്ന പണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.റെസിഡൻഷ്യൽ പ്രൊട്ടക്ഷൻ, സുരക്ഷാ കൺസൾട്ടേഷനുകൾ, മോണിറ്ററിംഗ് സേവനങ്ങൾ, ഗതാഗതം, സമഗ്രമായ യാത്രാ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ ഈ തുകയിൽ ഉൾപ്പെടുന്നുവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

അതേസമയം ഒരു ദശാബ്ദത്തിലേറെയായി ഗൂഗിളിന്റെ തലപ്പത്ത് സേവനമനുഷ്ഠിച്ച പിച്ചൈയ്ക്ക് മാത്രമല്ല, കമ്പനിയിലെ മറ്റ് ഉന്നത എക്സിക്യൂട്ടീവുകൾക്ക് ഗണ്യമായ ശമ്പള വർദ്ധനവ് ഉണ്ടായതായി ഫയലിംഗ് എടുത്തുകാണിക്കുന്നുണ്ട്. ഗൂഗിളിന്റെ ചീഫ് ലീഗൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന കെന്റ് വാക്കർ ആകെ 30.2 മില്യൺ ഡോളർ (ഏകദേശം ₹256.2 കോടി) പ്രതിഫലം ആണ് ഇക്കാലയളവില്‍ നേടിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് തലത്തിനപ്പുറം, കമ്പനിയുടെ വിശാലമായ തൊഴിൽ ശക്തിയും വരുമാനത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. മുഴുവൻ സമയ ഗൂഗിൾ ജീവനക്കാരുടെ ശരാശരി മൊത്തം പ്രതിഫലം 2024 ൽ $331,894 (ഏകദേശം ₹2.81 കോടി) ആയിട്ടുണ്ട്. മുൻ വർഷത്തെ ശരാശരി $315,531 (₹2.67 കോടി) ൽ നിന്ന് അഞ്ച് ശതമാനം വർധനവ് ആണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ആൽഫബെറ്റിന്റെ തുടർച്ചയായ വളർച്ചയ്ക്കും എഐ, ഡിജിറ്റൽ സേവന മേഖലകളിലെ റെഗുലേറ്ററി സൂക്ഷ്മപരിശോധന, മത്സരം എന്നിവയുൾപ്പെടെയുള്ള ബാഹ്യ സമ്മർദ്ദങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.