January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 19, 2026

ശ്രീരാമന്റെ ചിത്രത്തിൽ 500 രൂപയുടെ പുതിയ നോട്ട്, ജനുവരി 22ന് ആർബിഐപുറത്തിറക്കും’; പ്രചരണത്തിന്റെ സത്യാവസ്ഥ അറിയാം

SHARE

ന്യൂഡൽഹി:അയോദ്ധ്യയിലെരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് നടക്കാനിരിക്കെ ശ്രീരാമന്റെചിത്രത്തിലുള്ള 500 രൂപയുടെ നോട്ടുകൾ സോഷ്യൽ മീഡിയയിൽപ്രചരിക്കുന്നു.മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം ശ്രീരാമന്റെ ചിത്രമുള്ള നോട്ടുകളാണ്പ്രചരിക്കുന്നത്. രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്ന ജനുവരി 22ന് നോട്ട് ആർബിഐ പുറത്തിറക്കുമെന്ന അവകാശവാദത്തോടെയാണ്എക്സിൽഅടക്കംചിത്രംപ്രചരിക്കുന്നത്. എന്നാൽ ഈ ചിത്രം ആരോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്നും പോസ്റ്റിൽ പ്രചരിക്കുന്ന വസ്തുതകൾഅടിസ്ഥാനരഹിതമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

500ന്റെ നോട്ടുകളുടെ ചിത്രത്തിൽചെങ്കോട്ടയ്ക്ക്പകരംരാമക്ഷേത്രമാണുള്ളത്. ഗാന്ധിജിക്ക് പകരം ശ്രീരാമന്റെ ചിത്രവും. രഘുറാം മൂർത്തിയെന്ന എക്സ് ഉപയോക്താവാണ് ചിത്രം ജനുവരി 14ന് പോസ്റ്റ് ചെയ്തത്. ഈ ചിത്രംവ്യാജഅവകാശവാദവുമായി സോഷ്യൽ മീഡിയയിൽ ആരോ പ്രചരിപ്പിക്കുകയായിരുന്നു.ചിത്രങ്ങൾവൈറലായതിന് പിന്നാലെ സത്യാവസ്ഥവെളിപ്പെടുത്തി ചിത്രം എഡിറ്റ് ചെയ്തയാൾ തന്നെ രംഗത്തെത്തി.’ട്വിറ്ററിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ആരോ എന്റെ ക്രിയേറ്റീവ് വർക്ക് ദുരുപയോഗം ചെയ്തു. ഞാൻ ചെയ്ത എന്റെ ക്രിയേറ്റീവ് വർക്കുമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ ഞാൻ പിന്തുണയ്ക്കുന്നില്ല. എന്റെ സർഗ്ഗാത്മകമായ കഴിവിനെ ഒരു തരത്തിലും തെറ്റായി അവതരിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കേണ്ടത് എനിക്ക് പ്രധാനമാണ്’- ചിത്രംഎഡിറ്റ്ചെയ്തായാൾ എക്സിൽ കുറിച്ചു.സൂര്യ പ്രകാശ് എന്നഎക്സ്ഉപയോക്താവാണ് ചിത്രം വ്യാജമായഅവകാശവാദങ്ങളുമായിപ്രചരിപ്പിച്ചത്. ശ്രീരാമന്റെ ചിത്രത്തിലുള്ള 500 രൂപയുടെ പുതിയ നോട്ട് ജനുവരി 22ന് പുറത്തിറക്കുമെന്നാണ് കേൾക്കുന്നത്. ഇത് സത്യമാണെങ്കിൽ, ഞങ്ങളുടെ സ്വപ്നം സാക്ഷാത്കാരമായി. ജയ് ശ്രീറാം’- എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പ്രചരിക്കുന്നത്. അതേസമയം, വ്യാജ പോസ്റ്റിനെ കുറിച്ച് ആർബിഐഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.