നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

1 min read
SHARE

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമര്‍ശിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് എക്സില്‍ പങ്കുവെച്ച കുറിപ്പിന്റെ പേരിലാണ് നടപടി.

ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയില്‍ കൊല്‍ക്കത്ത ഭവാനിപുര്‍ പൊലീസ് ആണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നഗരത്തില്‍ രാഹുല്‍ഗാന്ധിക്കെതിരെ പ്രതിഷേധ പ്രകടനവും നടന്നു.

 

സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനമായ ജനുവരി 23-നായിരുന്നു രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ മരണ തീയതി 1945 ഓഗസ്റ്റ് 18 എന്ന് എക്‌സില്‍ കുറിച്ചത്. ഇത് വിവാദമാകുകയും രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.