ഇനി സര്‍വത്ര മ‍ഴ! കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും

1 min read
SHARE

കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തും. കേരളത്തിൽ മൺസൂണിന് അനുകൂലമായ സാഹചര്യം ആണ് നിലവിലുള്ളതെന്നും അഞ്ചു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തുമെന്നുമാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിനൊപ്പം ലക്ഷദ്വീപ് മേഖലകളിലും, തമിഴ്നാട്ടിലും കാലവർഷവും എത്തും.

അതേസമയം അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിൽ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കന്യാകുമാരി തീരത്ത്‌ 20/05/2025 (ഇന്ന്) രാത്രി11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.