പട്ടിക വിഭാഗ വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി ഒ ആർ കേളു

1 min read
SHARE

ട്ടികജാതി -പട്ടികവർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഒ ആർ കേളു നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബ്, മോൻസ് ജോസഫ്, പി ജെ ജോസഫ്, മാണി സി കാപ്പൻ എന്നീ എം എൽ എ മാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

 

ആസൂത്രണ ബോർഡുമായി ചേർന്ന് പട്ടിക വിഭാഗ വികസനത്തിനായി പൂൾഡ് ഫണ്ടിൽ വിവിധ വകുപ്പുകളിലൂടെ നൂതന പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വികസന പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർമാണ ഏജൻസികളുടെ യോഗം അടിയന്തിര യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

 

പട്ടിക വിഭാഗക്കാർക്ക് ഭൂമിയും വീടും ലഭ്യമാക്കാൻ ലൈഫ് മിഷൻ വഴി സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തി വരുന്നതായും വി ശശി, സി കെ ആശ, വി ആർ സുനിൽകുമാർ, സി സി മുകുന്ദൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി ഒ ആർ കേളു മറുപടി നൽകി. ഏക വരുമാനദായകൻ മരണപ്പെടുന്ന കുടുംബങ്ങളുടെ ഭവന പൂർത്തീകരണം നടത്തുന്നതിന് സേഫ് പദ്ധതിയിൽ ഇവർക്ക് മുൻഗണന നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ച- ലക്ഷം വീടുകളുടെ നവീകരണവും സേഫ് പദ്ധതിയിൽ പരിഗണിക്കും.