September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

വിദ്യാലയങ്ങളിലെ സൂംബ നര്‍ത്തകര്‍ക്ക് അഭിവാദ്യം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി

SHARE

ശാരീരികവും മാനസികവുമായ ഉന്മേഷമുണ്ടാക്കുന്നതിന് സ്‌കൂളുകളിലെ സൂംബ നൃത്ത ആവിഷ്‌കാരം പുരോഗമന കലാസാഹിത്യ സംഘം സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഡോ. കെ പി മോഹനന്‍

ജീര്‍ണ്ണലഹരികളില്‍ നിന്നും കുട്ടികളുടെ ശ്രദ്ധതിരിക്കുക എന്ന വലിയ ലക്ഷ്യം കൂടി ഇതിനുണ്ട്. കുട്ടികള്‍ക്കിടയില്‍ താളത്തിന്റെയും സംഗീത ത്തിന്റെയും ചലനാത്മകതയുടെയും ശുഭാപ്തിയും നന്മയും നിറഞ്ഞ ഊര്‍ജ്ജമുണ്ടാക്കുകയാണ് സൂംബ നൃത്തം ചെയ്യുന്നത്.

മറ്റു കലാരൂപങ്ങളോപ്പം ഈ നൃത്തവും പുതിയ സാംസ്‌കാരിക ഉണര്‍വ്വ് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തില്‍ സൃഷ്ടിക്കും. സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും കൂടിക്കലര്‍ന്നുള്ള ജീവിതത്തിന്റെയും മനോഹാരിത ഇതില്‍ കാണാം.ചില സങ്കുചിത ആശയങ്ങളുടെ കേന്ദ്രങ്ങളില്‍ നിന്നും, സ്‌കൂളുകളിലെ സൂംബ നൃത്തത്തിനെതിരെ മുറവിളികള്‍ ഉയരുന്നുണ്ട്. കുട്ടികളില്‍ ഭിന്നതയും വെറുപ്പുമുണ്ടാക്കാനാണ് അവരുടെ ശ്രമം. ഇത് കേരളീയ സമൂഹം തിരിച്ചറിയണം. വിദ്യാലയങ്ങളില്‍ നന്മയും സ്‌നേഹവും അടുപ്പവും വളര്‍ത്താനുള്ള കലാവിഷ്‌കാര പദ്ധതികള്‍ക്ക് പുരോഗമന കലാസാഹിത്യ സംഘം പിന്തുണ പ്രഖ്യാപിക്കുന്നു. സൂംബ നര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്നും പുരോഗമന കലാസാഹിത്യ സംഘം അരിയിച്ചു.