May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

പുതിയ ഡിഎംഒക്ക് കസേര ഒഴിഞ്ഞ് കൊടുക്കാതെ പഴയ ഡിഎംഒ; നാടകീയ രംഗങ്ങൾ

1 min read
SHARE

കോഴിക്കോട് ഡിഎംഒ ഓഫീസിൽ ഒരേ സമയം രണ്ട് ഡിഎംഒമാർ. സ്ഥലം മാറിയെത്തിയ ഡോ ആശാദേവിക്ക് നിലവിലെ ഡിഎംഒ കസേര ഒഴിഞ്ഞ് കൊടുക്കാൻ തയ്യാറായില്ല . സ്ഥലം മാറ്റത്തിനെതിരെ നിലവിലെ ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു.സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഓഫീസിൽ എത്തിയത്. ഏറെ നേരം രണ്ട് പേരും ഡി എം ഒയുടെ കാബിനിൽ ഇരിന്നു. ഒ രാജേന്ദ്രൻ കസേര ഒഴിഞ്ഞ് കൊടുക്കാതെ വന്നതോടെ ആശാദേവി ഓഫീസില്‍ നിന്ന് മടങ്ങി.