വയനാട് ദുരന്തം; അനുശോചനമറിയിച്ച് ഒമാൻ സുൽത്താൻ
1 min read

മസ്കറ്റ്: വയനാട്ടിൽ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍. ഉരുൾപൊട്ടലില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചനം അറിയിച്ചു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഒമാന്‍ സുല്‍ത്താന്‍ അനുശോചനം രേഖപ്പെടുത്തിയത്.
