May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി; നാല് എംഎൽഎമാർക്ക് താക്കീത്

1 min read
SHARE

ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് താക്കീത്. ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, സജീവ് ജോസഫ് എന്നിവരെയാണ് താക്കീത് ചെയ്തത്. ഇവർ ഡയസിൽ കയറുകയും സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തുകയും ചെയ്തിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല, നടപടി പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്ന് കണ്ടാണ് ഇപ്പോഴുള്ള നടപടിയെന്ന് പ്രമേയം അവതരിപ്പിച്ച് പാർലമെൻററി കാര്യമന്ത്രി എംബി രാജേഷ് വ്യക്തമാക്കി. പ്രതിപക്ഷം സഭാചട്ടം ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കറെ അധിക്ഷേപിക്കുകയും ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നതും തങ്ങളുടെ അവകാശമാണ് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം പ്രശ്നങ്ങൾ ഉന്നയിക്കുന്നത് നമുക്ക് മനസ്സിലാക്കാം പക്ഷേ നിയമസഭയുടെ അന്തസ്സ് പ്രതിപക്ഷം പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എംഎൽഎമാർക്കെതിരെയുള്ള നടപടി ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ശക്തിയായി എതിർക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ആദ്യമായിട്ടല്ല സഭയിൽ ബാനർ ഉയർത്തുന്നതെന്നും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയാൽ സാധാരണഗതിയിൽ സഭ നടത്തിവച്ച് ചർച്ചയ്ക്ക് വിളിക്കും. സഭ ഏകപക്ഷീയമായി കൊണ്ടുപോകുന്നുവെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുത്ത ആളെ ചർച്ചയ്ക്ക് പോലും വിളിച്ചില്ല, സ്പീക്കർ അനാവശ്യമായി ഇടപെടുന്നുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.