വയനാട്ടിൽ ദുരന്ത ഭീഷണിയുള്ള മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവ്; കണ്‍ട്രോള്‍ റൂം തുറന്നു
1 min read

വയനാട് ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ റെഡ് സോണിനോട് ചേര്‍ന്ന പ്രദേശങ്ങളിലെയും ദുരന്ത ഭീഷണിയുള്ള മറ്റ് പ്രദേശങ്ങളിലെയും അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ് കേന്ദ്രങ്ങള്‍, എടക്കല്‍ ഗുഹ, എന്‍ ഊര് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉത്തരവിട്ടു. സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാം. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ജില്ലയില്‍ മഴ ശക്തമായതിനാല്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വില്ലേജ്തല കണ്‍ട്രോള്‍ റൂമുകളില്‍ നിന്നും തത്സമയ വിവരങ്ങള്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലേക്ക് നല്‍കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് 9496048313, 9496048312 കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിവരങ്ങള്‍ ലഭ്യമാക്കാം.
