സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
1 min read

സർഗ്ഗാത്മകതയാണ് ലഹരി, ലഹരിയാവാം കളിയിടങ്ങളോട് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി വൈ എഫ് ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി മാർച്ച് മുപ്പത് മുതൽ ഏപ്രിൽ 20 വരെ സംഘടിപ്പിക്കുന്ന മയ്യിൽ യൂത്ത് ഫെസ്റ്റ് ഗാല-25ൻ്റെ സംഘാടക സമിതി ഓഫീസ് മയ്യിൽ ടൗണിൽ പ്രവർത്തനം തുടങ്ങി.
ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ സി ജിതിൻ അധ്യക്ഷത വഹിച്ചു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ടി പി അഖില, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ പി മിഥുൻ എന്നിവർ സംസാരിച്ചു. കെ രനിൽ സ്വാഗതവും ജംഷീർ ടി സി നന്ദിയും പ്രകാശിപ്പിച്ചു.
