പടക്ക വിപണി വര്‍ഷം മുഴുവൻ സജീവമാകുന്നു
1 min read

ഇന്ന് വർഷം മുഴുവൻ നടക്കുന്ന വ്യാപാരമായി പടക്ക കച്ചവടവും മാറി. വയനാട്ടില്‍ വന്യജീവിശല്യം വർധിച്ചതോടെ കൃഷിയിടങ്ങളിലെത്തുന്ന വന്യജീവികളെ തുരത്താൻ പടക്കങ്ങളും മറ്റും ഉപയോഗിച്ച് വരുന്നുണ്ട്. ദിവസങ്ങള്‍ കഴിയും തോറും വന്യജീവിശല്യം കൂടുന്നത് പടക്കവില്‍പന വർധിക്കുന്നതിന് കാരണമാകുന്നു. ജില്ലയിലെ വിവിധ ടൗണുകളില്‍ എല്ലാ ദിവസങ്ങളിലും തുറക്കുന്ന പടക്ക കടകള്‍ ഇപ്പോള്‍ കാഴ്ചയാണ്.
വിഷു അടുത്തെത്തിയതോടെ പടക്കവിപണിയില്‍ കൂടുതല്‍ ഉണർവ് അനുഭവപ്പെട്ടിട്ടുണ്ട്. പൊട്ടുന്ന പടക്കങ്ങളെക്കാള്‍ വർണത്തില്‍ പ്രകാശിക്കുന്ന നിലചക്രം, പൂത്തിരി, കമ്ബിത്തിരി, പുക്കുറ്റി തുടങ്ങിയവക്കാണ് വില്‍പനയേറെ. മുൻവർഷങ്ങളെ അപേക്ഷിച്ച് നിരവധി പുതിയ ഇനങ്ങള്‍ മാർക്കറ്റില്‍ എത്തിയിട്ടുണ്ട്. മുൻവർഷത്തേക്കാള്‍ വിലയും ഉയർന്നിട്ടുണ്ട്. വിഷു അടുക്കുന്നതോടെ കൂടുതല്‍ കച്ചവടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
