ഇരിട്ടി നഗരസഭയും ഇരിട്ടി താലൂക്ക് ആശുപത്രിയും ചേർന്ന് പാലിയേറ്റിവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

1 min read
SHARE

ഇരിട്ടി നഗരസഭയും ഇരിട്ടി താലൂക്ക് ആശുപത്രിയും ചേർന്ന് പാലിയേറ്റിവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.നഗരസഭയിലെ പാലിയേറ്റിവ് രോഗികളുടെ സംഗമം പുന്നാട് വെൽനസ്സ് സെൻ്ററിൽ നടന്നു. സംഗമ പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉത്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.സുരേഷ്, ടി.കെ .ഫസില കൗൺസിലർമാരായ ടി.വി.ശ്രിജ,പി സീനത്ത്, കെ.മുരളിധരൻ ,താലുക്ക് ആശുപത്രി സുപ്രണ്ട് ഡോ.രാജേഷ് എന്നിവർ സംസാരിച്ചു. ഇരിട്ടി താലുക്ക് ആശുപത്രിയിലെ ഫിസിഷ്യനുംപാലിയേറ്റിവ് വിഭാഗം മേധാവിയുമായ ഡോ: അർജുൻപാലിയേറ്റിവ് പരിചരണം സംബന്ധിച്ച വിഷയം അവതരിപ്പിച്ചു പാലിയേറ്റിവ് നേഴ്സ് നീതു നന്ദി പറഞ്ഞു.പാലിയേറ്റീവ് രോഗികൾ, ആശാ വർക്കർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു