September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 4, 2026

എല്ലാ ക്ഷേത്രങ്ങളിലും അനുമതി വേണം; ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി എസ്എൻഡിപി സംയുക്ത സമിതി

SHARE

പത്തനംതിട്ട പെരുനാടിൽ എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഷർട്ട് ധരിച്ച് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ കയറി ഭക്തർ. കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഷർട്ട് ധരിച്ച് ദർശനം.

സ്ഥലത്ത് പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും മുൻപ് ആവശ്യപ്പെട്ടിരുന്നു

നേരത്തെ കുമ്പളം ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ചു കയറാൻ അനുമതി നൽകിയിരുന്നു. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്റെ വാർഷിക പൊതുയോഗമാണ് തീരുമാനം എടുത്തത്. ഈഴവ സമുദായാംഗങ്ങള്‍ നേതൃത്വം നല്‍കുന്ന ഭരണസമിതി വാര്‍ഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഉടുപ്പിട്ട് ആണുങ്ങളെ അമ്പലത്തില്‍ കയറ്റാന്‍ തീരുമാനിച്ചത്.

You may have missed