രോഗ പ്രതിരോധ ശേഷി കൂട്ടാം, തടി കുറയ്ക്കാം ട്രെൻഡ് സെറ്ററായി 5 ദിവസത്തെ ഡയറ്റ്
1 min read

ശരിരത്തിലെ അമിതകൊഴുപ്പും വണ്ണവുമെല്ലാം കുറച്ച് ആരോഗ്യം നിലനിർത്താൻ വേണ്ടിയുള്ള ഒട്ടേറെ ഡയറ്റുകൾ നിലവിലുണ്ട് കീറ്റോ, ഇൻ്റർമിറ്റൻ്റ് ഫാസ്റ്റിങ്ങ്, ലോ കാർബ്, പാലിയോ, മെഡിറ്ററേനിയൻ, ഡാഷ് എന്നിങ്ങനെ നിരവധി ഡയറ്റുകൾ നമ്മൾക്കറിയാവുന്നതാണ്. പക്ഷെ ഈയിടെ ട്രെൻഡായി മാറിയ ഭക്ഷണരീതിയാണ് ഫാസ്റ്റ് മിമിക്കിങ് ഡയറ്റ്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ഡയറ്റ് രീതിയിലൂടെ ഉപവാസത്തിന്റെ ഫലവും ശരീരത്തിന് ലഭിക്കുന്നു. അപൂരിത കൊഴുപ്പ് കൂടുതലുള്ളതും. മൊത്തത്തിലുള്ള കാലറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്ന 5 ദിവസത്തെ ഡയറ്റാണിത്. നേച്ചർ കമ്മ്യൂണിക്കേഷൻ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഈ ഡയറ്റിലൂടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുകയും അതോടൊപ്പം വെള്ളം മാത്രം കഴിക്കുന്ന ഉപവാസത്തിന്റെ ഫലം ലഭിക്കുകയും ചെയ്യുമെന്ന് പറയുന്നു.യുഎസ്‌സി ലിയോനാർഡ് ഡേവിസ് സ്കൂൾ ഓഫ് ജെറൻ്റോളജിയിലെ പ്രൊഫസറായ വാൾട്ടർ ലോംഗോയുടെ ലബോറട്ടറിയാണ് ഫാസ്റ്റ് മിമിക്കിങ് ഡയറ്റ് എന്ന ഭക്ഷണ രീതി വികസിപ്പിച്ചെടുത്തത്. കാൻസർ, പ്രേമേഹം, ഹൃദ്രോഗം, വാർധക്യസഹജമായ രോഗങ്ങൾ എന്നിവയുടെ സാധ്യത ഈ ഡയറ്റിലൂടെ കുറക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. മാസത്തിൽ രണ്ട് തവണ വരെ ഈ ഡയറ്റ് എടുക്കാവുന്നതാണ്.
