ഭീമൻ പെരുമ്പാമ്പിനെ പിടികൂടി റോഷിനി; തിരുവനന്തപുരത്ത് പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു

1 min read
SHARE

കാട്ടാക്കട ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ റോഡിൽ നിന്നും സമീപ പുരയിടത്തിലേക്ക് കയറിയ 12 അടി നീളവും 25 കിലോയോളം വരുന്ന പെരുമ്പാമ്പിനെ വനംവകുപ്പിൻ്റെ ആർ ആർ ടി അംഗം റോഷിനി ജി എസ് പിടികൂടി.അതേസമയം തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുകയാണ്. പത്തോളം പെരുമ്പാമ്പുകളെയാണ് രണ്ടാഴ്‌ചയ്‌ക്കിടെ വനം വകുപ്പ് പിടികൂടിയത്.തുടർച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിൽ പാമ്പ് ശല്യം രൂക്ഷമായി വരികയാണ്. നെയ്യാറിലും കരമനയാറിലും മലവെള്ളം ഇറങ്ങിയ സാഹചര്യത്തിൽ കൂടിയാണ് ഇവിടെങ്ങളിൽ പെരുമ്പാമ്പ് ശല്യം കൂടിയത്.