സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ നടക്കും. കൊല്ലത്ത് നടക്കുന്ന കലോത്സവം ജനുവരി നാലിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമാപനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മെഗാസ്റ്റാര്‍ മമ്മൂട്ടി സമ്മാനദാനം നിര്‍വ്വഹിക്കും.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി കൊല്ലം ഒരുങ്ങി. കൊല്ലത്ത് നാലാം തവണയാണ് കലോത്സവം നടക്കുന്നത്. അടുത്ത തവണ കലോത്സവ മാനുവല്‍ പരിഷ്‌ക്കരിക്കും. കലോത്സവത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് പതാക ഉയര്‍ത്തും. കാസര്‍കോട് നിന്നുള്ള ഗോത്രവിഭാഗക്കാരുടെ ദൃശ്യവിസ്മയവും, ആശാ ശരത്തിന്റെ നൃത്താവിഷ്‌കാരവും കലോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കും.

