മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ തള്ളി പറഞ്ഞു, ലോകത്ത് ഒരു രാജ്യവും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ല: മുഖ്യമന്ത്രി

1 min read
SHARE

ലോകത്ത് ഒരു രാജ്യത്തും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ തള്ളി പറഞ്ഞുവെന്നും, ആർഎസ്എസിന്റെ 100 ആം വർഷത്തിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും, അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ ലോകത്ത് ഒരിടത്തും കാണാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസ് തെറ്റായ സമീപനം സ്വീകരിച്ചു. നിയമസഭയിൽ ഒന്നിച്ച് നിന്നവർ പിന്നീട് മറ്റ് നിലപാടിലേക്ക് പോയി. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന സുധാകരൻ്റെ പ്രസ്താവന ഇതിന് തെളിവാണ്. രാഹുൽ ഗാന്ധി പലയാത്രകളും നടത്തി. എന്നാൽ പൗരത്വനിയമത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സംഘപരിവാർ നയത്തോട് യോജിക്കുന്ന ഒരുപാട് നേതാക്കൾ കോൺഗ്രസിലുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.ലോകത്ത് ഒരു രാജ്യത്തും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ തള്ളി പറഞ്ഞുവെന്നും, ആർഎസ്എസിന്റെ 100 ആം വർഷത്തിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും, അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ ലോകത്ത് ഒരിടത്തും കാണാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസ് തെറ്റായ സമീപനം സ്വീകരിച്ചു. നിയമസഭയിൽ ഒന്നിച്ച് നിന്നവർ പിന്നീട് മറ്റ് നിലപാടിലേക്ക് പോയി. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന സുധാകരൻ്റെ പ്രസ്താവന ഇതിന് തെളിവാണ്. രാഹുൽ ഗാന്ധി പലയാത്രകളും നടത്തി. എന്നാൽ പൗരത്വനിയമത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സംഘപരിവാർ നയത്തോട് യോജിക്കുന്ന ഒരുപാട് നേതാക്കൾ കോൺഗ്രസിലുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.