നളന്ദ വൃക്ഷത്തൈ വെച്ചു പിടിപ്പിച്ചൂ
1 min read

ഇരിട്ടി: മലയോര മേഖലയിലെ പ്രശസ്ത സംഘടനയായ നളന്ദ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞമാസം നഗര മധ്യത്തിലെ റോഡരികിൽ വെട്ടിമാറ്റപെട്ട തണൽ മരത്തിന് പകരമായി പുതിയ വൃക്ഷത്തൈ വെച്ചു പിടിപ്പിച്ചു. തൈ നടലിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. നളന്ദ പ്രസിഡണ്ട് അജയകുമാർ കരിയാൽ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ഇരിട്ടി ടൗൺ വാർഡ് കൗൺസിലർ വി പി അബ്ദുൽ റഷീദ്, ഹനീഫ ഇരിട്ടി, മണി പന്നിയോടൻ, രാജൻ അതുല്യ, എന്നിവർ സംസാരിച്ചു. സെക്രട്ടറി മനോജ് അത്തിത്തട്ട് സ്വാഗതവും, വൈസ് പ്രസിഡന്റ് രജനി ഗണേഷ് നന്ദിയും പറഞ്ഞ ചടങ്ങിൽ, രത്നാകരൻ ഇരിട്ടി, സതീശൻ മാവില, റെജി കാക്കയങ്ങാട്, മുരളി വട്ടിയറ, മനോഹരൻ ഉവ്വാപ്പള്ളി, ജയേഷ് പായം, ശ്രീനിവാസൻ എടക്കാനം, രതീശൻ വള്യാട് എന്നിവർ നേതൃത്വം നൽകി.
