May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

സ്ത്രീപ്രതിഭകളെ ആദരിക്കുന്ന വേദി കൂടിയാണ് ഇത്തവണത്തെ ചലച്ചിത്രമേളയെന്ന് പ്രേംകുമാർ

1 min read
SHARE

സ്ത്രീപ്രതിഭകളെ ആദരിക്കുന്ന വേദി കൂടിയാണ് ഇത്തവണത്തെ ചലച്ചിത്രമേളയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഫെസ്റ്റിവൽ ചെയർമാൻ കൂടിയായ അദ്ദേഹം.

സിനിമയ്ക്ക് എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ഒരു ഭാഷയുണ്ട്, വികാരങ്ങളുടെ ഭാഷയാണ് അത്. പുതിയ നവോത്ഥാനത്തിലേക്ക് നയിക്കാന്‍ ഉള്ള ശക്തിയുണ്ട് ആ ഭാഷയ്ക്ക്. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ മുണ്ടക്കൈ, ചൂരല്‍മലയിലെ ദുരന്ത ബാധിതരെ ഓര്‍മിക്കുന്നു. വയനാടിന് ധനസഹായം നിഷേധിച്ചവരോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതായും പ്രേംകുമാർ പറഞ്ഞു.ചലച്ചിത്ര മാമാങ്കത്തിന് തുടക്കം കുറിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയിൽ തിരിതെളിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ഉള്ളടക്കത്തിലും ഉള്‍ക്കാമ്പിന്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്നും രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ അറിയപ്പെടുന്നത് അഭിമാനകരമായ കാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.