December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 14, 2025

പ്രിയങ്ക ഗാന്ധിയും നൽകിയില്ല വയനാട് ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ നിധിയിലേക്ക് സംഭാവന നൽകിയത് 10 എംപിമാർ മാത്രം

SHARE

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നൽകിയത് സംസ്ഥാനത്തെ 10 എംപിമാർ മാത്രം നിയമസഭയിൽ പിടിഎ റഹീം ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് സംഭാവന നൽകാത്തവരുടെ പട്ടികയിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉൾപ്പെടുന്നു കോൺഗ്രസിൽ നിന്ന് വടകര എംപി ഷാഫി പറമ്പിൽ മാത്രമാണ് ഫണ്ട് നൽകിയത് ഷാഫി പറമ്പിൽ 25 ലക്ഷവും യുഡിഎഫ് എംപിയായ എൻ കെ പ്രേമചന്ദ്രൻ പ10 ലക്ഷം രൂപയും സംഭാവനയായി നൽകി നോമിനേറ്റഡ് എംപിയായ പിടി ഉഷ 5 ലക്ഷം രൂപ നൽകി ജോൺ ബ്രിട്ടാസ് ഒരുകോടി പി പി സുനീർ കെ രാധാകൃഷ്ണൻ ഡോക്ടർ വി ശിവദാസൻ ജോസ് കെ മാണി സന്തോഷ് കുമാർ പി എന്നിവർ 25 ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നൽകി സംസ്ഥാനത്തിന് പുറത്തുനിന്നുള്ള എംപിമാർ വയനാട് ദുരിതാശ്വാസത്തിനായി ലഭ്യമാക്കിയ തുക സംബന്ധിച്ച് വിവരങ്ങൾ കേന്ദ്രമന്ത്രാലയത്തിന്റെ പാർലമെന്ററി കാര്യവകുപ്പിൽ നിന്നും ശേഖരിച്ചു വരികയാണെന്നും മറുപടിയിൽ പറയുന്നു വയനാട് പുനരധിവാസത്തിനായി സാലറി ചാലഞ്ചിനത്തിൽ 231,20, 97, 06 2 രൂപ ലഭിച്ചതായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു