കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ പുന്നാട് സ്വദേശിനി ജിംലി മാനുവലിന് പി എച്ച് ഡി . ഇരിട്ടി മഹാത്മാ ഗാന്ധി കോളജിൽ ഗണിതശാസ്ത്രവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ആണ് ജിംലി മാനുവൽ. പരേതനായ മാനുവലിൻ്റയും മേരിയുടെയും മകളും ഇരിട്ടി പുന്നാട് സ്വദേശിയായ തുരുത്തേൽ ഷിജു വർഗീസിൻ്റെ ഭാര്യയുമാണ്.