നാഷണൽ ഹെറാൾഡ് കേസ്: സോണിയ ​ഗാന്ധിയെയും രാഹുൽ ഗാന്ധിയേയും ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

1 min read
SHARE

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺ​​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധിയെയും രാഹുൽ ​ഗാന്ധിയയെും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുനേതാക്കളെയും ചോദ്യം ചെയ്യാൻ ഇഡി തയ്യാറെടുക്കുന്നത്. ഇരുവർക്കും പുതിയ സമൻസ് അയക്കാനും നീക്കം. 2014ലാണ് സംഭവത്തില്‍ ഇഡി അന്വേഷണം തുടങ്ങിയത്. ഓഹരിക്കൈമാറ്റത്തിലെ വെട്ടിപ്പ്, എജെഎലി‍ന് കോണ്‍ഗ്രസ് നല്‍കിയ 90 കോടി രൂപയുടെ വായ്പ സംബന്ധിച്ച നിയമവശങ്ങള്‍, സോണിയയും രാഹുലും വ്യക്തിപരമായി സാമ്പത്തിക ലാഭമുണ്ടാക്കിയോ തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇഡി കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നതാണ് നാഷണല്‍ ഹെരാള്‍ഡ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പവന്‍ ബന്‍സാലിനെയും ഇഡി ചോദ്യം ചെയ്തു. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായി. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതും എതിര്‍പ്പിനു കാരണമായി.