ധാര്‍മികതയുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ചെന്നിത്തല

1 min read
SHARE

കോഴിക്കോട്: ലൈംഗീകാരോപണ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ ധാർമികത ഉണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. മുകേഷിന്‍റെ  അറസ്റ്റില്‍ നിയമം നിയമത്തിന്‍റെ  വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജി തീരുമാനം എടുക്കേണ്ടത് മുകേഷ് ആണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി പറഞ്ഞു. ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.