വിവാഹനിശ്ചയ വാർത്ത പുറത്ത് വിട്ട് ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്ത്.
1 min read

ആർഡിഎക്സ് ചിത്രത്തിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാകുന്നു. ഷഫ്നയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നഹാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. ഇവർക്ക് ആശംസകൾ നേർന്ന്കൊണ്ട് നിരവധിപ്പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നടൻ ആന്റണി വർഗീസ്, നിർമാതാവ് സോഫിയ പോൾ, നിമിഷ സജയൻ, ആദിൽ തുടങ്ങിയവരും ആശംസകളുമായി എത്തി.2023 ലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ആർഡിഎക്സ്. 100 കോടി ക്ലബിലാണ് ചിത്രം ഇടം നേടിയത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഗോദ എന്ന ചിത്രത്തിൽ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയിലേക്കെത്തുന്നത്.
