കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ; 5 ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷം ആക്കാന്‍ നീക്കം

1 min read
SHARE

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ. പ്രതിവര്‍ഷ തുക 11.31 ലക്ഷം ആക്കാനാണ് ശിപാര്‍ശ. ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കി. പ്രതിവര്‍ഷം അനുവദിച്ച തുക 5 ലക്ഷമാണ്. ചെലവാകുന്ന തുക 6.31 ലക്ഷം. അതുകൊണ്ട് കൂട്ടണം എന്നാവശ്യം. യോഗ തീരുമാനങ്ങള്‍ ധനവകുപ്പിനെ അറിയിക്കും. അതിന്മേല്‍ ധനവകുപ്പ് ഫണ്ട് അനുവദിക്കുകയാണ് ചെയ്യുക.