രജിസ്‌ട്രേഷന്‍ നിരക്ക് കുറയും; ബാധകമാകുക സംസ്ഥാനത്തിനകത്ത് രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകള്‍ക്ക്

1 min read
SHARE

കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകളുടെ രജിസ്‌ട്രേഷന്‍ നിരക്ക് കുറക്കും. കേരള ബജറ്റ് 2024ലായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രഖ്യാപനം. അതേസമയം തീരദേശ വികസനത്തിനായി പുതിയ പദ്ധതികള്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ വകയിരുത്തി. മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തും. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ പുനര്‍ഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ് ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി സഭയില്‍ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുമെന്നും, പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. കായിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.