കാൻസർ അടക്കം ​ഗുരുതര രോ​ഗമുള്ളവർക്ക് ആശ്വാസം; 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി

1 min read
SHARE

 

 

കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി. കാൻസർ മരുന്നുകളെ കസ്റ്റം ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

“കാൻസർ അടക്കമുള്ള രോഗികൾക്ക് ആശ്വാസം നൽകുന്നതിനായി, കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാമെന്നാണ് പ്രഖ്യാപനം. മൂന്ന് കാൻസർ മരുന്നുകളിൽ നിന്നുള്ള കസ്റ്റംസ് തീരുവ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴി‍ഞ്ഞ ബജറ്റിൽ എടുത്തുകളഞ്ഞിരുന്നു.

മെഡിക്കൽ എക്സ്-റേ മെഷീനുകളിൽ ഉപയോഗിക്കുന്ന എക്സ്-റേ ട്യൂബുകളുടെ കസ്റ്റംസ് തീരുവയും കേന്ദ്രമന്ത്രി കുറച്ചു.
ട്രസ്റ്റുസുമാബ് ഡെറക്‌സ്റ്റേക്കൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നീ മൂന്ന് മരുന്നുകളും മുമ്പ് 10 ശതമാനം കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരുന്നു.

കൂടാതെ, മെഡിക്കൽ, സർജിക്കൽ, ഡെൻ്റൽ, വെറ്റിനറി ആവശ്യങ്ങൾക്കായി എക്സ്-റേ മെഷീനുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന എക്സ്-റേ ട്യൂബുകളുടെ കസ്റ്റംസ് തീരുവയിൽ ഒരു നിർദ്ദേശം കുറച്ചിരുന്നു.